വടകര: നാദാപുരം റോഡ് റെയില്‍വേ സ്റ്റേഷന് സമീപം പ്ലസ് ടു വിദ്യാര്‍ഥി ട്രെയിന്‍ ഇടിച്ച് മരിച്ചു. കണ്ണൂക്കര മാടാക്കര റോഡില്‍ കണ്ണുവയല്‍ കുനിയില്‍ അഭിനവാണ് (17) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ഗുഡ്സ് ട്രെയിന്‍ തട്ടിയാണ് അപകടം.
ഇരിങ്ങല്‍ കോട്ടക്കല്‍ കുഞ്ഞാലിമരയ്ക്കാര്‍ ഹയര്‍സെക്കൻഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ്. ചോമ്പാല പോലീസും ആര്‍പിഎഫും സ്ഥലത്തെത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അച്ഛന്: മനോജ് (ബാബു). അമ്മ: നിഷ.